newshunter

ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത് XD 387132 എന്ന ടിക്കറ്റിന് .കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന് ആണ് സമ്മാനം .കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാന്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും അനീഷ്…

Read More
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മാവന്‍ ഹരികുമാറിന് യാതൊരു മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം.കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഇത്തരത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി…

Read More
കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു40 പേർക്ക് പരുക്ക് : ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു40 പേർക്ക് പരുക്ക് : ഒരാളുടെ നില ഗുരുതരം

ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. അരയിടത്തുപാലത്തിന് സമീപം ഗോഗുലം മാളിന് മുൻവശത്ത് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇതേതുടർന്ന് നായനാർ മേൽപ്പാലം വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. നഗരത്തിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ എട്ട് പേരെ…

Read More
തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും അയൽവാസികൾ ഭയന്നു .പോലീസ് കൂടെ നിൽകുമ്പോൾ പോലും തെളിവെടുപ്പിനിടെ തന്നെ വകവരുത്തുമെന്ന രീതിയിൽ ചെന്താമര ആംഗ്യം കാണിച്ചതായി പറയുകയാണ് അയൽവാസിയായ പുഷ്‌പ. ‘അയളെ കണ്ടപ്പോൾ തന്നെ കയ്യും കാലും വിറച്ചു. എന്തെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടം വെറുത്തുപോയി ‘, പുഷ്‌പ പറഞ്ഞു.നെന്മാറ…

Read More
വെള്ളത്തിനായി കുഴിയെടുക്കുന്നതിനിടെ പൊങ്ങി വന്നത് നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ

വെള്ളത്തിനായി കുഴിയെടുക്കുന്നതിനിടെ പൊങ്ങി വന്നത് നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ

വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ കണ്ടെത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളി വെങ്ങൻകുടി സ്വദേശി സുരേഷിന്റെ പുരയിടത്തിൽ നിന്നാണ് മൂന്ന് പഞ്ചലോ​ഹ വി​ഗ്രഹങ്ങൾ ലഭിച്ചത്. ആറ് അടി താഴ്ചയിൽ കുഴിക്കുന്നതിനിടെ തൊഴിലാളികൾ അസാധാരണമായ ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് ചുറ്റമുള്ള മണ്ണ് പൂർണ്ണമായും നീക്കം ചെയ്താണ് വി​ഗ്രഹങ്ങൾ പുറത്തെടുത്തത്.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സമയപുരം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഇളങ്കോവൻ,തഹസിൽദാർ പളനിവേൽ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് വിഗ്രഹങ്ങൾ ട്രഷറി ഓഫീസിലേക്ക് മാറ്റി. വിഗ്രഹങ്ങളുടെ…

Read More
കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചുസംഭവം തൃശൂരിൽ

കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചുസംഭവം തൃശൂരിൽ

തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ വിരണ്ടോടി കണ്മുന്നിൽ വന്ന 38 കാരനെ കുത്തി കൊലപ്പെടുത്തി .ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാനും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്സവത്തിന് സാധനങ്ങൾ വിൽക്കാൻ വന്നയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനന്ദും ഭാര്യയും പാടത്ത് വിശ്രമിക്കുകയായിരുന്നു. വിരണ്ടോടിയെത്തിയ ആന ഇരുവരെയും ആക്രമിച്ചു. ഭാര്യ ഓടി മാറിയെങ്കിലും ആനന്ദിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദിന്റെ ജീവൻ…

Read More
കൊച്ചിയില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം

കൊച്ചിയില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം

കൊച്ചിയിൽ ഫ്ലാറ്റിന്റെ കാലപ്പഴക്കം കാരണം രണ്ട് ടവറുകൾ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചു നൽകണമെന്ന ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം മാനിച്ചു ഹൈക്കോടതി ഉത്തരവ് ഇട്ടതോടെ നടപടികൾ ഏറ്റെടുത്തു പൊളിക്കൽ ജില്ലാ ഭരണകൂടം തുടങ്ങി ഇരികുകയാണ് . കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് ആണ് പൊളിക്കാൻ തുടങ്ങിയത്.തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവർ അടങ്ങുന്ന പ്രത്യേക കമ്മറ്റി രൂപീകരിക്കും. കളക്ടറുടെ നേതൃത്വത്തില്‍ ആയിരിക്കും കമ്മിറ്റി.രണ്ട്…

Read More
കൈ ബസിന് പുറത്തിട്ട് യാത്ര,പോസ്റ്റിൽ തട്ടി അറ്റുവീണു; യാത്രക്കാരൻ മരണപെട്ടു

കൈ ബസിന് പുറത്തിട്ട് യാത്ര,പോസ്റ്റിൽ തട്ടി അറ്റുവീണു; യാത്രക്കാരൻ മരണപെട്ടു

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൈ പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്.ബസ് യാത്രയ്ക്കിടയിൽ വെഞ്ചിലാസ് ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്. ഉറക്കത്തിനിടെ പുറത്തിട്ട കൈ യാത്രയ്ക്കിടയിൽ പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ബസ് വളവ് തിരിയുന്ന സമയത്ത് ആയിരുന്നു കൈ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. കടുത്ത രക്തസ്രാവത്തെ തുടർന്ന് വൈകാതെ തന്നെ വെഞ്ചിലാസ് മരിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ യാത്രക്കാരും ബസ് ജീവനക്കാരും…

Read More
കൈക്കൂലിയായി വാങ്ങിയ 3000 രൂപ സോക്സിനുളളിൽ ഒളിപ്പിച്ചു വില്ലേജ് ഓഫീസർ പിടിയിലായി

കൈക്കൂലിയായി വാങ്ങിയ 3000 രൂപ സോക്സിനുളളിൽ ഒളിപ്പിച്ചു വില്ലേജ് ഓഫീസർ പിടിയിലായി

തണ്ടപ്പേര് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങി സോക്സിനുളളിൽ ഒളിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ.തൃശൂർ അതിരപ്പിളളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്സിനുളളിൽ ഇയാൾ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ജൂഡിന്റെ സോക്സിനുളളിൽ നിന്ന് പണം കണ്ടെടുത്തത്.ഭൂമി വിൽക്കുന്നതിന് മുൻപ് എടുക്കുന്ന റെക്കോഡ് ഒഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് (ആർഒആർ) അനുവദിക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ വ്യക്തി വിജിലൻസിനെ വിവരം…

Read More
2 വയസുകാരിയുടെ കൊല ,കുട്ടിയുടെ അമ്മയും അമ്മാവനും തമ്മിൽ വഴിവിട്ട ബന്ധം

2 വയസുകാരിയുടെ കൊല ,കുട്ടിയുടെ അമ്മയും അമ്മാവനും തമ്മിൽ വഴിവിട്ട ബന്ധം

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി അമ്മാവൻ ഹരികുമാറിന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനോട് വഴിവിട്ട ബന്ധം ഉണ്ടായിരുന്നാതായി റിപോർട്ടുകൾ.ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കേസിലെ പ്രതി.ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. സ്വന്തം മകൾ മരിച്ചിട്ടും…

Read More
Back To Top