പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച സംഭവം കൊലപാതകം .പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യുടെ മരണത്തിലാണ് ഭര്‍ത്താവ് ദീക്ഷിത് പിടിയിലായത്. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഈസമയം ഭര്‍ത്താവ് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് ശ്രീകൃഷ്ണപുരം പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും എത്തി. തുടര്‍ന്ന്, മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവി മരിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന്…
