newshunter

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്ലീ​ഗ് നേതാവ് എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്ലീ​ഗ് നേതാവ് എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എം.സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ,അഫ്സാന എന്നിവരിൽ നിന്ന് യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും നിക്ഷേപമായി…

Read More
അതിക്രൂരമായ റാഗിംഗ്,അഞ്ച് പേർക്കും തുടർപഠനം നടത്താൻ കഴിയില്ല ,നഴ്സിംഗ് കൗൺസിൽ

അതിക്രൂരമായ റാഗിംഗ്,അഞ്ച് പേർക്കും തുടർപഠനം നടത്താൻ കഴിയില്ല ,നഴ്സിംഗ് കൗൺസിൽ

കോട്ടയം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായ റാഗിംഗ് നേരിട്ട സംഭവത്തിൽ അഞ്ച് പേരുടെയും തുടർപഠനം തടയും,ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെയും തുടർപഠനം തടയാനാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണെന്നായിരുന്നു കൗൺസിലിൽ ഉയർന്ന ഭൂരിപക്ഷ അഭിപ്രായം.അതേസമയം, കോളേജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുനേരെ ക്രൂരമായ റാഗിംഗ് നടക്കുമ്പോഴും ഹൗസ് കീപ്പർ കം സെക്യൂരിറ്റി ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വിദ്യാർത്ഥികളിൽ…

Read More
സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു ട്രംപ്

സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു ട്രംപ്

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍ ഏറെയും .ഇത് പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണെന്നാണ് ട്രംപ് അറിയിക്കുന്നത്.രണ്ടുലക്ഷത്തോളം ആളുകളെയാണ് ഈ പുറത്താക്കല്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.യു.എസ്. ആഭ്യന്തര വകുപ്പിന് കീഴില്‍ പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണല്‍ പാര്‍ക്കുകളും നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലയില്‍ തൊഴിലെടുത്തിരുന്ന 2300 ആളുകളെയാണ് വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ടിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് ട്രംപിന്റെ ഈ നീക്കത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത്….

Read More
സുനിത വില്യംസ് ഭൂമിയിലേക്ക് വരുന്നു ,നാസ

സുനിത വില്യംസ് ഭൂമിയിലേക്ക് വരുന്നു ,നാസ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സാഹസഞ്ചാരി ബച്ച് വില്‍മോറും ഉടൻ തിരികെ ഭൂമിയിലേക്ക് എത്തുമെന്ന് അറിയിച്ചു നാസ .എട്ട് മാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആണ് ഇരുവരും മാർച്ച് പകുതിയോടെ തിരിച്ചുവരുമെന്ന് നാസ അറിയിക്കുന്നത്.മാർച്ച് 12ന് ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂ-10 ദൗത്യമാണ് ഇവരുടെ മടക്കയാത്രയ്‌ക്ക് വഴിയൊരുക്കുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്നതോടെ സുനിതയും സഹപ്രവർത്തകനും ക്രൂ-10 മിഷനിൽ പ്രവേശിച്ച് മാർച്ച് പകുതിയോടെ ഭൂമിയിലേക്ക് യാത്ര തിരിക്കും….

Read More
ഉരുൾപൊട്ടൽ തകർത്ത വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം

ഉരുൾപൊട്ടൽ തകർത്ത വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം

വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം. ഉരുൾപൊട്ടൽ തകർത്ത ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ആശ്വാസമായി മാറുകയാണ് കേന്ദ്രത്തിന്റെ സഹായം.ദുരന്തബാധിതരുടെ പുന:രധിവാസത്തിനായി 529.50 കോടി രൂപ അനുവദിച്ചു. പലിശയില്ലാ വായ്പയായിട്ടാണ് ഈ തുക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറുക.സംസ്ഥാന ധനകാര്യ സെക്രട്ടറിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചത്. 16 പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തോടെ വയനാട്ടിൽ പൂർത്തിയാകുക. സംസ്ഥാനങ്ങൾക്കുള്ള മൂലധന സഹായത്തിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചിരിക്കുന്നത്. പലിശ നൽകേണ്ടാത്ത ഈ വായ്പ 50 കൊല്ലം കൊണ്ട് സംസ്ഥാന സർക്കാരിന് തിരിച്ചടച്ചാൽ മതിയാകും….

Read More
തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള,മുഖം മൂടി ധരിച്ചെത്തിയ അക്രമി കത്തി കാണിച്ചു 15 ലക്ഷം കവർന്നു

തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള,മുഖം മൂടി ധരിച്ചെത്തിയ അക്രമി കത്തി കാണിച്ചു 15 ലക്ഷം കവർന്നു

തൃശൂർ ഫെഡറൽ ബാങ്ക് ശാഖയിൽ മുഖംമൂടി ധരിച്ച്‌ എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷത്തോളം രൂപ കൊള്ളയടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് സംഭവം.പോട്ട ചെറുപുഷ്പ പള്ളിക്ക് എതിർ വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ശാഖയിൽ എത്തിയ അക്രമി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ മുറിയിലിട്ട്‌ പൂട്ടിയാണ്‌ ക്യാഷ്‌ കൗണ്ടറിലെ പണം കവർന്നത്‌.കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം തട്ടിയത്. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. മോഷ്ടാവിനെ…

Read More
കാസർകോട് റെയിൽവേ പാളത്തിന് സമീപംപുരുഷൻ്റെ അസ്ഥികൂടം ,ഒരു വർഷം പഴക്കം

കാസർകോട് റെയിൽവേ പാളത്തിന് സമീപംപുരുഷൻ്റെ അസ്ഥികൂടം ,ഒരു വർഷം പഴക്കം

കാസർകോട് ഷിറിയ റെയിൽവേ പാളത്തിന് സമീപം തലയോട്ടി അടക്കമുള്ള പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു വർഷമെങ്കിലും പഴക്കമുള്ള അസ്ഥികൂടമാണെന്നാണ് കരുതുന്നത്. ട്രെയിൻ തട്ടിയോ ട്രെയിനിൽ നിന്ന് വീണോ മരിച്ച ആളുടേതാകാമെന്നാണ് നിഗമനം.ബർമുഡയും ടീഷർട്ടും ധരിച്ച നിലയിലാണ്. കാട് മൂടിക്കിടന്ന പ്രദേശം വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
ബാലരാമപുരത്ത് കൊല്ലപ്പെട്ട 2 വയസുകാരിയുടെഅമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

ബാലരാമപുരത്ത് കൊല്ലപ്പെട്ട 2 വയസുകാരിയുടെഅമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയുടെ അമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസേടുത്തു പോലീസ് . എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു. ഇയാള്‍ തന്നില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്നും യുവതി മൊഴി നല്‍കി.ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം യുവതി പറഞ്ഞത്. പിന്നീട് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസുകാരനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കി. ദേവസ്വം…

Read More
വന്യജീവികളെ കൊണ്ട് പൊറുതി മുട്ടിവയനാട്ടിൽ നാളെ UDF ഹർത്താൽ

വന്യജീവികളെ കൊണ്ട് പൊറുതി മുട്ടിവയനാട്ടിൽ നാളെ UDF ഹർത്താൽ

വീണ്ടും വീണ്ടും വന്യജീവികൾ ഇറങ്ങി ആക്രമണം നടത്തുന്നു.ഈ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടിൽ നാളെയും ഹർത്താൽ. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന്…

Read More
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി ഉടൻമുഖ്യമന്ത്രി ചെയർമാൻ,ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി ഉടൻമുഖ്യമന്ത്രി ചെയർമാൻ,ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍, നടത്തിപ്പ് എന്നിവയുമായി ബന്ധപെട്ടു കരാർ തയ്യാറാവുന്നു .ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച്…

Read More
Back To Top