newshunter

ടെക്നോപാർക്കിൽ ലഹരി വിതരണം തലസ്ഥാനത്ത്‌ ടെക്കി പിടിയിൽ

ടെക്നോപാർക്കിനടുത്ത് വീട് വാടകയ്ക്കെടുത്ത്‌ ലഹരി കച്ചവടം നടത്തി വന്ന ടെക്നോപാർക്കിലെ ഡാറ്റാ എഞ്ചിനീയറായ മിഥുൻ മുരളി പിടിയിൽ.32 ​ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായിട്ടാണ് പിടിയിൽ ആയതു.ടെക്കികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് മിഥുനെന്നാണ് അധികൃതർ നൽകുന്ന വിവരം. മുരിക്കുംപുഴ സ്വദേശിയാണ് മിഥുൻ.ടെക്നോപാർക്കിനടുത്ത് വീട് വാടകയ്ക്കെടുത്താണ് ഇയാൾ താമസിക്കുന്നത്. കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എയ്ക്ക് പുറമേ കഞ്ചാവ് പൊതികളും 75,000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഹരിവില്പനയിലൂടെ സമ്പാദിച്ച പണമാണിതെന്നാണ് റിപ്പോർട്ട്. മിഥുൻ വഴി ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് എക്സൈസ് നേരത്തെ…

Read More
പോത്തുണ്ടി സജിത വധക്കേസ്, ചെന്താമരയ്ക്ക് ജാമ്യമില്ലാറദ്ദാക്കിയത് കോടതി

പോത്തുണ്ടി സജിത വധക്കേസ്, ചെന്താമരയ്ക്ക് ജാമ്യമില്ലാറദ്ദാക്കിയത് കോടതി

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു….

Read More
മോദി-പിണറായി പ്രശംസതരൂരിനെ സോണിയ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു

മോദി-പിണറായി പ്രശംസതരൂരിനെ സോണിയ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു

കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാർട്ടിയിൽ വിവാദങ്ങൾക്ക് വഴിവച്ചതോടെ ,ശശി തരൂർ എം.പിയെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് തരൂരിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിർദേശം ലഭിച്ച ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ തരൂർ എത്തി.കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാർട്ടിയിൽ രൂക്ഷ വിമർശത്തിന് ഇടയാക്കിയതോടെ ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ്…

Read More
മലയാളികളായ ഡോക്ടർ ദമ്പതിമാരുടെഏഴരക്കോടി തട്ടിയ ചൈനീസ് പൗരൻമാരെ പിടികൂടി

മലയാളികളായ ഡോക്ടർ ദമ്പതിമാരുടെഏഴരക്കോടി തട്ടിയ ചൈനീസ് പൗരൻമാരെ പിടികൂടി

ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്തു ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത തായ്‌വാനിൽ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു.കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ അന്യ സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്,…

Read More
കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങ്എസ്.എഫ്.ഐ. പ്രവർത്തകർക്ക് സസ്പെൻഷൻ

കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങ്എസ്.എഫ്.ഐ. പ്രവർത്തകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്ങിന് ഇരയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ ഏഴു എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്‌പെന്‍ഷന്‍. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്പെന്‍ഡ് ചെയ്തത്. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് കോളജിന്റെ നടപടി. വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി…

Read More

കളിക്കുന്നതിനിടെ 15കാരന്റെ കൈയിൽ നിന്ന് തോക്ക് പൊട്ടി,4 വയസുകാരൻ കൊല്ലപ്പെട്ടു

കളിക്കുന്നതിനിടെ 15കാരന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടി 4 വയസുകാരൻ കൊല്ലപ്പെട്ടു.ർണാടകയിലെ മാണ്ഡ്യ നാഗമംഗലത്താണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജിത് ആണ് മരിച്ചത്. നാഗമംഗലത്തെ ഒരു കോഴിഫാമിൽ ഞായറാഴ്ച വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.പശ്ചിമബംഗാളിൽ നിന്ന് ജോലിക്കെത്തിയ പതിനഞ്ചുകാരന്റെ കൈയിൽ നിന്നാണ് നാലുവയസുകാരനും അമ്മയ്ക്കും വെടിയേൽക്കുന്നത്. ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ച ശേഷം ഇവർ പുറത്തേക്ക് പോയി. ഈ നേരം 15 കാരൻ ഇവിടേക്കെത്തി. തോക്ക് കണ്ട…

Read More
ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞു കർണാടക സ്പീക്കറുടെ പക്കൽ നിന്നും3 കോടി തട്ടിയ ​ASI ക്ക് സസ്പെൻഷൻ

ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞു കർണാടക സ്പീക്കറുടെ പക്കൽ നിന്നും3 കോടി തട്ടിയ ​ASI ക്ക് സസ്പെൻഷൻ

ഇഡി ഉദ്യോ​ഗസ്ഥൻ എന്ന വ്യാജേന റെയ്ഡ് നടത്തി കർണാടക സ്പീക്കറുടെ വീട്ടിൽ നിന്നും മൂന്ന് കോടി രൂപ തട്ടിയെടുത്ത ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ. തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരനായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എഎസ്ഐ ഷഫീർ ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കർണാടക സ്പീക്കറുടെ ബന്ധുവിട്ടീൽ നിന്നാണ് എഎസ്ഐ പണം തട്ടിയത്. തൃശൂർ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഇഡി ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് ദക്ഷിണ കർണാടകയിലെ ഒരു വീട്ടിലെത്തി പരിശോധന നടത്തുകയും…

Read More
ശശി തരൂരിന് ‘നല്ല ഉപദേശം കൊടുത്തിട്ടുണ്ട്കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

ശശി തരൂരിന് ‘നല്ല ഉപദേശം കൊടുത്തിട്ടുണ്ട്കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെയും പുകഴ്ത്തിയ തരൂരിന് നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും പറയുകയാണ് സുധാകരന്‍.പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.’ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും….

Read More
ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരൻയുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെ

ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരൻയുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെ

യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് ഉറപ്പിച്ചു പൊലീസ് കുറ്റപത്രം.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.‌2016 ജനുവരി 28 നാണ് സംഭവം. യുവതി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും, സാക്ഷി മൊഴികൾക്കും പുറമേ പീഡിപ്പിക്കപ്പെട്ട…

Read More
16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച23-കാരന് 75 വർഷം തടവുശിക്ഷ

16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച23-കാരന് 75 വർഷം തടവുശിക്ഷ

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 23-കാരന് 75 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി നുഹ്മാൻ (23) ആണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 75 വർഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പതിനാറുകാരിയെ ഒരുവർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. 2022 മെയ് മുതൽ 2023 മെയ് വരെയായിരുന്നു പീഡനം. സംഭവത്തിൽ 16-കാരിയുടെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

Read More
Back To Top