newshunter

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവര്‍ത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.‘എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴ സി.പി.ഐ.എം സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More
യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്

യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്

രാജ്യത്തിന്റെ ശക്തി യുവതലമുറകൾ ആണ്,ഈ യുവാക്കളിലൂടെ ആയിരിക്കും വികസിത രാഷ്‌ട്രം ഭാരതം കെട്ടിപ്പടുക്കുക എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗിൽ അതിഥിയായി എത്തിയത് മോദി യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല് എന്ന് വ്യക്തമാക്കിയത് . ഇന്ത്യയുടെ അടുത്ത 25 വർ‌ഷത്തെ റോഡ്‌മാപ്പ് തയ്യാറാക്കുന്നത് യുവാക്കളാണെന്നും അദ്ദേ​ഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് യം​ഗ് ലീഡേഴ്സ് ഡയലോ​ഗ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭാരതത്തിന്റെ…

Read More
സ്വർണ്ണം കവർന്നു, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെകൂട്ടബലാൽസംഗത്തിന് ഇരയാക്കി

സ്വർണ്ണം കവർന്നു, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെകൂട്ടബലാൽസംഗത്തിന് ഇരയാക്കി

മലപ്പുറത്ത്‌ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചു. മറ്റുള്ളവർക്ക് കാഴ്ചവച്ചു,അരീക്കോട് ആണ് സംഭവം. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു36 കാരിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാകുക ആയിരുന്നു .നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേർക്കെതിരെയാണ് പരാതി. മുഖ്യപ്രതി 36 കാരിയെ പലർക്കായി കാഴ്ച്ചവെച്ചുവെന്നും പ്രതികൾ പലതവണ കൂട്ട ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കുകയും യുവതിയുടെ 15 പവൻ സ്വർണം കവരുകയും ചെയ്തു.അയൽവാസിയായ യുവാവ് ആണ് ആദ്യം യുവതിയെ പീഡനത്തിന് ഇരയാക്കിയത്….

Read More
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് രാഹുല്‍ ഈശ്വര്‍ മുൻകൂർ ജാമ്യ അപേക്ഷ നൽകി.പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടർന്നാണ് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹർജി നാളെ (തിങ്കളാഴ്ച) പരിഗണിക്കുമെന്നും രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇന്നലെ വെെകിട്ട് തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് രാഹുല്‍…

Read More
മഹാകുംഭമേള നാളെ ,ഒരുക്കങ്ങൾ പൂർത്തിയായി

മഹാകുംഭമേള നാളെ ,ഒരുക്കങ്ങൾ പൂർത്തിയായി

ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സം​ഗമത്തിന് ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്‍രാജ് ഒരുങ്ങി കഴിഞ്ഞു . 40 കോടി തീർത്ഥാടകാരെ പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു.144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാ​ഗ് രാജിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. തിങ്കളാഴ്ച മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം…

Read More
പി.വി.അൻവർ, രാജിവയ്ക്കുമോ? നാളെ അറിയാം

പി.വി.അൻവർ, രാജിവയ്ക്കുമോ? നാളെ അറിയാം

നിലമ്പൂര്‍ എം.എല്‍.എ. പി.വി.അൻവർ MLA സ്ഥാനം രാജിവച്ചേക്കുമെന്നു സൂചനകൾ പുറത്തു വരുന്നു .തൃണമൂൽ കോൺഗ്രസിൽ ചേർന്നത്തിനു പിന്നാലെയാണ് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കി അന്‍വര്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരിക്കുന്നത് . തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താ സമ്മേളനം നടക്കുക.സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന്…

Read More
ഛത്തീസ്ഗഢിൽ നക്‌സലുകളെ തുരത്തിയോട്ടിച്ചു സുരക്ഷാസേന

ഛത്തീസ്ഗഢിൽ നക്‌സലുകളെ തുരത്തിയോട്ടിച്ചു സുരക്ഷാസേന

ഛത്തീസ്ഗഢില്‍ നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ വൻ ഏറ്റുമുട്ടൽ ,ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്.ഞായറാഴ്ച രാവിലെയാണ് സംഭവം.നക്‌സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംയുക്ത സംഘം ആണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്.ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണ് സുരക്ഷാസേനാസംഘത്തിലുള്ളത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഛത്തീസ്ഗഢില്‍ സുരക്ഷാസേന നക്‌സല്‍ വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. ബസ്തര്‍ ജില്ലയില്‍ ജനുവരി നാലാം തീയതി സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍…

Read More
പത്തനംതിട്ടയിലെ കൂട്ടപീഡനംഅച്ഛന്റെ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു

പത്തനംതിട്ടയിലെ കൂട്ടപീഡനംഅച്ഛന്റെ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു

പത്തനംതിട്ടയിലെ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു . ദലിത് പെൺകുട്ടിയായ കായികതാരത്തെ പീഡിപ്പിച്ചവരിൽ മൂന്ന് പേര് പ്ലസ്ടു വിദ്യാർത്ഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ പോലീസ് പുറത്തു വിട്ടു.പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാകുന്നു .64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ…

Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ ചാനൽ ജീവനക്കാരനും യുവതിയും മരിച്ചനിലയിൽ

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ ചാനൽ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹ​ങ്ങൾ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് കുമാർ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ​ഹോമിലാണ് സംഭവം.യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ് യുവാവ് .രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ്…

Read More
ചപ്പാത്തി ഉണ്ടാകുന്നതിനിടെ തുപ്പി വീഡിയോ വൈറൽ ,പാചകക്കാരൻ അറസ്റ്റിൽ

ചപ്പാത്തി ഉണ്ടാകുന്നതിനിടെ തുപ്പി വീഡിയോ വൈറൽ ,പാചകക്കാരൻ അറസ്റ്റിൽ

ഹോട്ടലിൽ ചപ്പാത്തി ഉണ്ടാകുന്നതിനിടെ ചപ്പാത്തിയിൽ തുപ്പിയ പാചകക്കാരൻ പിടിയില്‍. ബിജ്‌നോര്‍ ജില്ലയിലെ ധാംപുര്‍ നയ്ബസ്തി സ്വദേശിയായ ഇര്‍ഫാന്‍(20) ആണ് അറസ്റ്റിലായത്. ലോധി ചൗക്കിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്.ഇർഫാൻ തുപ്പുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് വെള്ളിയാഴ്ചയാണ് യുവാവിനെ പിടികൂടിയത്. സംഭവം നടന്ന ഭക്ഷണശാലയില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിള്‍ പരിശോധന നടത്തിയതായി എസിപി സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More
Back To Top