newshunter

തിരുവനന്തപുരത്ത്‌ നാലാം ക്ലാസുകാരി ശുചിമുറിയിൽ ജീവനൊടുക്കി

തിരുവനന്തപുരത്ത്‌ നാലാം ക്ലാസുകാരി ശുചിമുറിയിൽ ജീവനൊടുക്കി

തിരുവനന്തപുരം വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ ദിൽഷിതയെയാണ് (പത്ത്) ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിയും അനുജത്തിയും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു.അനുജത്തിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിൽഷിത ശുചിമുറിയിൽ കയറി വാതിലടച്ചത്. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിൽഷിത….

Read More
സിപിഎമ്മിനെതിരെ കൊലവിളിയുമായി പി വി അൻവർ

സിപിഎമ്മിനെതിരെ കൊലവിളിയുമായി പി വി അൻവർ

യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ചു തല പൊട്ടിക്കും എന്ന് സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി വീണ്ടും പി.വി അൻവർ .അടിച്ചാൽ തിരിച്ചടിക്കുമെന്ന് ആണ് അൻവർ മുന്നറിയിപ്പ് നൽകുന്നത്.ദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും പി.വി അൻവർ പറഞ്ഞു.മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടെയും എന്റെയും നെഞ്ചത്തേക്ക് വന്നാൽ വീട്ടിൽ കയറി തല അടിച്ച്പൊട്ടിക്കും . നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിട്ടുണ്ട്. ഞങ്ങൾ തലയ്ക്ക് അടിക്കുകയുള്ളൂ .ഇതിനുവേണ്ടി…

Read More

2027-ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും ,അമിത് ഷാ

2027-ൽ ഇന്ത്യ ലോകത്തിലെ വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് അമിത് ഷാ.മധ്യപ്രദേശിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി-2025 ലാണ് വമ്പൻ നിക്ഷേപ പദ്ധതികളുടെ ഉച്ചകോടിയിൽ ഒപ്പുവെച്ചത് ,30.77 ലക്ഷം കോടി രൂപയുടെ കരാറുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.ഭോപ്പാലിൽ രണ്ടുദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ പരിപാടിയിൽ, ഇരുനൂറിലധികം ഇന്ത്യൻ കമ്പനികൾ, ഇരുനൂറിലധികം ആഗോള സിഇഒമാർ, ഇരുപതിലധികം യൂണികോൺ സ്ഥാപകർ, അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു. ഗൗതം അദാനി അടക്കമുള്ള വ്യവസായികൾ വമ്പൻ നിക്ഷേപ പദ്ധതികൾ ആണ്…

Read More
വിദ്വേഷ പരാമർശ കേസ് ,വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു,പിസി ജോർജ്

വിദ്വേഷ പരാമർശ കേസ് ,വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു,പിസി ജോർജ്

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി.ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഈ കഴിഞ്ഞ നാളിൽ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ പിസി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില…

Read More

തലസ്ഥാനത്തെ കൂട്ടക്കൊലപാതകംഅഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടകൊലപാതകത്തിൽ ഇരയാക്കപ്പെട്ട അഞ്ചുപേർക്കും നാടിൻറെ യാത്ര മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജി്ൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ മുഴങ്ങിയത് കൂട്ടനിലവിളികൾ .അഫാന്റെ പെൺസുഹൃത്ത് ഫർസാനയിുടെ സംസ്കാര ചടങ്ങാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ മൃതദേഹം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്. പ്രതിയായ അഫാന്റെ മുത്തശ്ശി സൽമാ…

Read More
കണ്ണൂരിൽ ഗതാഗത തടസ്സം ഉണ്ടാക്കി ഉപരോധം ,സിപിഎം നേതാക്കളുടെ പേരിൽ കേസേടുത്തു

കണ്ണൂരിൽ ഗതാഗത തടസ്സം ഉണ്ടാക്കി ഉപരോധം ,സിപിഎം നേതാക്കളുടെ പേരിൽ കേസേടുത്തു

കണ്ണൂരിൽ ഗതാഗത തടസ്സം സൃഷ്ട്ടിച്ചു ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു .കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കെവി സുമേഷ് എംഎൽഎയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജയരാജന് പുറമെ…

Read More

ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് പടർന്നു പിടിച്ച ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു .എറണാകുളം വാഴക്കുളം കാവനയിൽ 58കാരൻ ജോയ് ഐപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാൽ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം…

Read More

ആറ് മാസത്തിനുള്ളില്‍ വിവാഹം കഴിച്ചില്ലങ്കിൽ ,പണി പോകുമെന്ന് ചൈനാ കമ്പനി

വിവാഹം കഴിക്കാത്ത ആളുകളെ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഒരു കമ്പനിയുടെ മുന്നറിയിപ്പ് .ഷണ്‍ ടിയാന്‍ കെമിക്കല്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡാണ് ജീവനക്കാരായ 1200 പേര്‍ക്ക് ഇക്കാര്യം അറിയിച്ചുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. വിവാഹ മോചിതരായിട്ടുള്ള ആളുകള്‍ ഉള്‍പ്പെടെ 28-നും 58-നും മധ്യേ പ്രായമുള്ള ജീവനക്കാര്‍ ഈ സെപ്റ്റംബര്‍ അവസാനിക്കുന്നതിന് മുമ്പ് വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൂണ്‍ മാസത്തിന് മുമ്പ് വിവാഹം നടത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ കമ്പനിക്ക് വിശദീകരണം നല്‍കേണ്ടി വരും. ഇതിനുശേഷം സെപ്റ്റംബര്‍…

Read More
സർക്കാരിന്റെ ഓമന പുത്രൻ കായികക്ഷമതാ പരീക്ഷയിൽ തോറ്റു.തിരുകിക്കയറ്റാൻ വീണ്ടും ശ്രമം

സർക്കാരിന്റെ ഓമന പുത്രൻ കായികക്ഷമതാ പരീക്ഷയിൽ തോറ്റു.തിരുകിക്കയറ്റാൻ വീണ്ടും ശ്രമം

കേരള പൊലീസിൽ ഇൻസ്‌പെക്ടർ നിയമനത്തിനുള്ള കായിക പരീക്ഷ തോറ്റ ബോഡിബിൽഡിംഗ് താരം ഷിനുവിനെ വീണ്ടും അവസരം നല്കാൻ സർക്കാർ നീക്കം.ചൊവ്വയ്ക്ക് വീണ്ടും അവസരം നൽകുമെന്നാണ് സൂചന .ബോഡി ബിൽഡിംഗ് താരമായ ഷിനുവിന് മന്ത്രിസഭയാണ് നിയമന ശുപാർശ നൽകിയത്.ഷിനുവിന്റെ അപേക്ഷ പരിഗണിച്ചാണ് പുതിയ നീക്കത്തിനുള്ള ശ്രമം.ഇന്ന് രാവിലെ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ ഷിനു പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് വീണ്ടും അവസരം നൽകാനുള്ള നീക്കം നടത്തുന്നത്.പേരൂർക്കട എസ്എപി ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷ നടന്നത്. 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്,…

Read More
കിസാൻ സമ്മാൻ നിധി 19-ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി

കിസാൻ സമ്മാൻ നിധി 19-ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി

കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാമത്തെ ​ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ബിഹാറിലെ ഭ​ഗൽപൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ വച്ചാണ് 19-ാം ഗഡു വിതരണം ചെയ്തതിനു ഒപ്പം വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതു.രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മഹത്തായ ഭാവി കെട്ടിപ്പടുക്കുന്നതിനും എൻഡിഎ സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകുംഭമേളയെ അധിക്ഷേപിക്കുന്നവരോട് ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും യുറോപ്യൻ രാജ്യങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. മഹാകുംഭമേളയെ പരിഹസിച്ച ആർജെഡി നേതാവ്…

Read More
Back To Top