newshunter

ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കവർന്ന സംഭവം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ അറിയിക്കുമെന്ന് ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി.ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി…

Read More
കണ്ണൂരിൽ തീപിടിത്തത്തിനിടെ മോഷണം,സ്ത്രീ അറസ്റ്റിൽ

കണ്ണൂരിൽ തീപിടിത്തത്തിനിടെ മോഷണം,സ്ത്രീ അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ സ്ത്രീ അറസ്റ്റിൽ.കെ വി കോംപ്ലക്സിൽ തീപിടിത്തം നടക്കുന്നതിനിടെ ആണ് പർദ്ദ ഇട്ട സ്ത്രീ പതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്,പ്രദേശത്തുണ്ടായിരുന്നവരെല്ലാം തീയണയ്ക്കാനായി പരക്കം പായുന്നതിനിടെയാണ് പർദ്ദ ധരിച്ച സ്ത്രീ നബ്രാസ് സൂപ്പർമാർക്കറ്റിൽ എത്തിയത്. സൂപ്പർമാർക്കറ്റിൽ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങൾ അടിച്ചുമാറ്റിയ സ്ത്രീ തീയണയ്ക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പോകുകയായിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്ന് യുവതി സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു….

Read More
ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ കാമുകൻ പിടിയിൽ ,സംഭവം കൊല്ലത്ത്‌

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ കാമുകൻ പിടിയിൽ ,സംഭവം കൊല്ലത്ത്‌

കൊല്ലം കടയ്‌ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കാമുകൻ കണ്ണൂർ സ്വദേശി പിടിയിൽ.വാ​ഗമണ്ണിലെ ഹോട്ടലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.2022 മുതൽ ഇയാൾ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ​ഗർഭിണിയാണെന്ന കാര്യം അറിഞ്ഞത്. ഒരു പെൺകുഞ്ഞിനാണ് ഒൻപതാം ക്ലാസുകാരി ജന്മം നൽകിയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്നാണ് അമ്മയുടെ ആൺസുഹൃത്തിലേക്ക്…

Read More
ഹിന്ദി വേണ്ട ,തമിഴ്‌നാട്ടിൽ ഇനി തമിഴ് മതി,സർക്കാർ

ഹിന്ദി വേണ്ട ,തമിഴ്‌നാട്ടിൽ ഇനി തമിഴ് മതി,സർക്കാർ

സംസ്ഥാനത്ത് ഹിന്ദി വേണ്ടെന്ന് ത്മിഴ്നാട് സർക്കാർ.തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് ആണ് സർക്കാർ ഇപ്പോൾ നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങുന്നത് .നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നിരുന്നു.തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് വിവരം. അതേസമയം, പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഞങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലിന് എതിരാണെന്നും മുതിർന്ന ഡിഎംകെ നേതാവ്…

Read More
ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു.കത്തികാട്ടി പണവും ഫോണും കവര്‍ന്നു

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു.കത്തികാട്ടി പണവും ഫോണും കവര്‍ന്നു

ട്രെയിന്‍ യാത്രയ്ക്കാരിയായ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ വച്ചാണ് സംഭവം.ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി പണവും മൊബൈല്‍ ഫോണും കവർന്നു .യുവതിയുടെ പരാതിയില്‍ സെക്കന്തരാബാദ് റെയില്‍വെ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 13 നാണ് സംഭവം. രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാര്‍ലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു യുവതിയുടെ യാത്ര. ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ…

Read More
ഉപദേശിക്കാൻ വരണ്ട ,മന്ത്രി സജി ചെറിയാനെ വലിച്ചുകീറി   ജി.സുധാകരന്‍

ഉപദേശിക്കാൻ വരണ്ട ,മന്ത്രി സജി ചെറിയാനെ വലിച്ചുകീറി ജി.സുധാകരന്‍

മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ.പാർട്ടിയുമായി ചേർന്നു പോകണമെന്ന് എന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ ആണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതിൽ സജി ചെറിയാനും പങ്കാളിയാണ്. ഏറ്റുമുട്ടാൻ വരണ്ടെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇരിക്കുന്ന സ്ഥാനമെന്താണെന്ന് സജി ചെറിയാൻ മനസിലാക്കുന്നില്ല. പാർട്ടിക്ക് യോജിക്കാത്ത രീതിയിൽ അദ്ദേഹം പറഞ്ഞ പതിനാല് കാര്യങ്ങൾ ഒരു മാദ്ധ്യമം റിപ്പോർട്ട്…

Read More
തിരുവനന്തപുരത്ത്‌ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത്‌ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെയ്യാറ്റിൻകര സ്വദേശി കുമാരി (56) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു. വ്യാഴ്ചയാണ് നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനി കുമാരി വൃക്കയിലെ…

Read More
ഇ പി ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഇ പി ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഏറെ വിവാദത്തിന് തിരികൊളുത്തിയ ഇപിയുടെ ആത്മകഥാ ഇനി വെളിച്ചം കാണും .സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങി. നവംബര്‍ മൂന്നിന് കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും. ഇതാണ് എന്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്‌സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ ഇപി ജയരാജന്‍ നിഷേധിച്ചിരുന്നു.ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയത് തന്റെ…

Read More
ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറിരണ്ടര വയസുകാരന് ദാരുണാന്ത്യം തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന രണ്ടര വയസുകാരൻ ധ്രുവ് ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത് .തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങള്‍ക്കായാണ് ഡ്രില്ലിങ് മെഷീന്‍ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടമുണ്ടായത്

Read More
മലപ്പുറത്ത്‌ ശൈശവ വിവാഹം പ്രതിശ്രുത വരനെതിരെ കേസെടുത്തു പോലീസ്

മലപ്പുറത്ത്‌ ശൈശവ വിവാഹം പ്രതിശ്രുത വരനെതിരെ കേസെടുത്തു പോലീസ്

മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താന്‍ ശ്രമം നടത്തിയ സംഭവത്തിൽ പ്രതിശ്രുത വരനെ പ്രതിയാക്കി കേസേടുത്തു പോലീസ് . മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം. സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട്…

Read More
Back To Top