
ഛത്തീസ്ഗഢിൽ നക്‌സലുകളെ തുരത്തിയോട്ടിച്ചു സുരക്ഷാസേന
ഛത്തീസ്ഗഢില്‍ നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ വൻ ഏറ്റുമുട്ടൽ ,ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്.ഞായറാഴ്ച രാവിലെയാണ് സംഭവം.നക്‌സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംയുക്ത സംഘം ആണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്.ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണ് സുരക്ഷാസേനാസംഘത്തിലുള്ളത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഛത്തീസ്ഗഢില്‍ സുരക്ഷാസേന നക്‌സല്‍ വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. ബസ്തര്‍ ജില്ലയില്‍ ജനുവരി നാലാം തീയതി സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍…