newshunter

അതിജീവിതയെ വിവാഹം ചെയ്തു;യുവാവിനെതിരായ പോക്‌സോ കേസ് റദ്ദാക്കി

അതിജീവിതയെ വിവാഹം ചെയ്തു;യുവാവിനെതിരായ പോക്‌സോ കേസ് റദ്ദാക്കി

കൊച്ചി :അതിജീവിതയെ വിവാഹം കഴിച്ച പോക്‌സോ കേസ് പ്രതിയുടെ കേസ് റദ്ദാക്കി ഹൈക്കോടതി.23-കാരന്റെ പേരില്‍ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് നടപടി ഉണ്ടായിരിക്കുന്നത്.തെറ്റായ കേസാണെന്നും പരാതിക്കാരിയെ താന്‍ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇതോടെ ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ…

Read More
ഗോവിന്ദൻ മാഷ് പ്രസംഗം തുടങ്ങി ,ജനം നാലുവഴിക്ക് പാഞ്ഞു

ഗോവിന്ദൻ മാഷ് പ്രസംഗം തുടങ്ങി ,ജനം നാലുവഴിക്ക് പാഞ്ഞു

കണ്ണൂർ:പയ്യന്നൂരിൽ എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗിക്കാൻ തുടങ്ങിയതോടെ ജനം എഴുന്നേറ്റ് പോയി,ഒടുവിൽ ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി ഗോവിന്ദന്റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലുമായി .രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ ആണ് സഖാക്കൾക്ക് തിരിച്ചടിയായി ഇപ്പോൾ ഇത്തരം ഒരു വർത്തകൂടി പുറത്തു വന്നിരിക്കുന്നത്.എം വി ഗോവിന്ദൻ എത്താൻ വൈകിയതോടെയാണ് ആളുകൾ പിരിഞ്ഞു പോയത്. 5 മണിക്ക് എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഏഴരയോടെയാണ് എം…

Read More
ഓൺലൈൻ തട്ടിപ്പ്,കേസ് മുക്കാൻ പണം നൽകിയ ബിജെപി നേതാക്കൾ കുടുങ്ങി

ഓൺലൈൻ തട്ടിപ്പ്,കേസ് മുക്കാൻ പണം നൽകിയ ബിജെപി നേതാക്കൾ കുടുങ്ങി

കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ കേസേടുത്തു പോലീസ്.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ് സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ചേലാട് സ്വദേശിയായ ആറ്റുപുറത്ത് ജോർജിന്റെ മകൻ കാസർകോട് ഒരു ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നേരിട്ടിരുന്നു. ജോർജിന്റെ മകന്റെ അക്കൗണ്ട് വഴി തട്ടിപ്പ് പണം പിൻവലിച്ചു എന്നതായിരുന്നു ആരോപണം. ഈ കേസിൽ നിന്നും, ബെംഗളൂരുവിൽ നിന്നുള്ള മറ്റൊരു…

Read More
2 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മത്സരിക്കാനാക്കില്ല;തടസ്സമായ മകളെ അച്ഛന്‍ കൊലപ്പെടുത്തി

2 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മത്സരിക്കാനാക്കില്ല;തടസ്സമായ മകളെ അച്ഛന്‍ കൊലപ്പെടുത്തി

മഹാരാഷ്ട്ര : തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അച്ഛന്‍ മകളെ കൊലപ്പെടുത്തി. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന മഹാരാഷ്ട്രയിലെ നിയമ വിലക്ക് മറികടക്കാനായിരുന്നു കൊലപാതകം. നന്ദേഡ് ജില്ലയിലെ മുത്‌ഖേഡ് മണ്ഡലത്തിലെ കെരൂരില്‍ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. പാണ്ഡുരംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു വയസ്സുള്ള മകള്‍ പ്രാചിയെയാണ് കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്താന്‍ പാണ്ഡുരംഗ് മകളെ നിസാമാബാദ് ജില്ലയിലെ എടപ്പള്ളി മണ്ഡലത്തിലേക്ക് കൊണ്ടുപോയി. മോട്ടോര്‍ സൈക്കിളില്‍ നിസാം സാഗര്‍ കനാലിനടുത്തെത്തിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു….

Read More
കേന്ദ്ര ബജറ്റ് ,കേരളത്തെ തഴഞ്ഞോ ?കുത്തിത്തിരുപ്പ് വേണ്ടെന്ന്‌ ;രാജീവ് ചന്ദ്രശേഖര്‍

കേന്ദ്ര ബജറ്റ് ,കേരളത്തെ തഴഞ്ഞോ ?കുത്തിത്തിരുപ്പ് വേണ്ടെന്ന്‌ ;രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങൾക്ക് നേരെ ആഞ്ഞടിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. കേന്ദ്ര ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. ഇതുവരെ കൊടുത്ത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന…

Read More
‘കിറ്റെക്‌സ് സാബു എൻഡിഎയിൽ ചേർന്നത് ഇഡിയെ പേടിച്ചു ,റോയിക്ക് എന്ത് സംഭവിച്ചു ? ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

‘കിറ്റെക്‌സ് സാബു എൻഡിഎയിൽ ചേർന്നത് ഇഡിയെ പേടിച്ചു ,റോയിക്ക് എന്ത് സംഭവിച്ചു ? ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്ക് എന്താണ് സംഭവിച്ചത്,ആരാണ് അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി , റോയിയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായോ ?സംഭവത്തിലെ ദുരൂഹത എന്താണ് എന്ന് അറിയണം അതിനായി ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ അദ്ധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്‌ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.സമയബന്ധിതമായി റിപ്പോർട്ട്…

Read More
‘കടക്ക് പുറത്ത്’ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പുറത്താക്കാം ;വെബ്സൈറ്റ് തയ്യാറാക്കി കോൺഗ്രസ്

‘കടക്ക് പുറത്ത്’ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പുറത്താക്കാം ;വെബ്സൈറ്റ് തയ്യാറാക്കി കോൺഗ്രസ്

തിരുവനന്തപുരം:കേരളസർക്കാരിൻ്റെ സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച കടക്ക് പുറത്ത് ക്യാമ്പയിൻ്റെ ഭാഗമായി കുറ്റപത്രവും വെബ്സൈറ്റും പുറത്തിറക്കി. ഇക്കാര്യം കോൺഗ്രസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങളുടെ സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് എത്തിച്ചേരാനാകും.പിആർ ഭരണം മുതൽ അമ്പലമോഷണം വരെയാണ് കുറ്റപത്രത്തിലുള്ളത്. വിവിധ മേഖലകളിലെ…

Read More
തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി;ആധാറും ഫോൺനമ്പറും ദുരുപയോഗം ചെയ്തു

തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി;ആധാറും ഫോൺനമ്പറും ദുരുപയോഗം ചെയ്തു

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യ്ക്ക് വാട്സാപ്പ് വഴി വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്നപേരിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയത്.മുംബൈയിൽ രജിസ്റ്റർചെയ്തൊരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നുമായിരുന്നു വിളിച്ചവർ പറഞ്ഞത്. ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരമായിരുന്നതിനാൽ അവർ വിളിച്ചപ്പോൾത്തന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിളിച്ചവരിലൊരാൾ പോലീസുദ്യോഗസ്ഥന്റെ വേഷത്തിൽ നിൽക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫംഗങ്ങൾ കണ്ടിരുന്നു.ഭീഷണിയെത്തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പോലീസ് മേധാവിക്ക്…

Read More
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 9നാണ് ബജറ്റ് അവതരണം ആരംഭിച്ചത്.സ്വപ്ന ബജറ്റ് അല്ല, പ്രായോഗികമായ ബറ്റാകും അവതരിപ്പിക്കുക, പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന ചാരുതാർഥ്യം സർക്കാരിനുണ്ട്. ധനനിലയിൽ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചു’’ – ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.കൂടുതൽ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ രാവിലെ പറഞ്ഞിരുന്നു. വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ബജറ്റാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി…

Read More
മൂന്നാം ബലാത്സംഗക്കേസിൽ;  രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗക്കേസിൽ; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ , പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് വിവരം. ഡിസംബർ 11-ാം തീയതി പാലക്കാട്ടെ ഹോട്ടലിൽനിന്ന് നാടകീയമായാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ദിവസമായി രാഹുൽ ജയിലായിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം പ്രതിഭാഗം കോടതിയിൽ…

Read More
Back To Top