തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ .ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദുവിനെ അമ്മാവൻ ഹരികുമാർ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തത് എന്നാണ് പോലീസ് നിഗമനം.സഹോദരിയോടുള്ള വൈരാഗ്യം കാരണമാണെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. ദേവേന്ദുവിന്റെ മരണത്തിൽ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത തേടാനാണ് പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്യൽ തുടരുകയാണ്.
കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുങ്ങിമരണമാണെന്നും കുട്ടിയുടെ ദേഹത്ത് മറ്റ് മുറിവുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിന്റെ മൃതദേഹം മറ്റൊരു വീട്ടിൽ സംസ്കരിക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ പങ്കിൽ സംശയമുണ്ടെങ്കിലും തത്കാലം പൊലീസ് വിട്ടയക്കും.
കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്നും മുങ്ങിമരിക്കുകയായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. താനാണ് കൊന്നതെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് ഇയാളുടെ മൊഴി.
എന്നാൽ എന്തിനാണ് കുട്ടിയെ കൊന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണത്തിന്റെ തുടക്കം മുതൽ ഹരികുമാർ പൊലീസിനോട് സഹകരിച്ചിരുന്നില്ല. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഹരികുമാറിന്റെ മുറിയിലെ കട്ടിൽ കത്തിയിരുന്നു. എന്തുകൊണ്ട് കട്ടിൽ കത്തിയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയിൽ നാട്ടുകാർ പറഞ്ഞിരുന്നു