13,000 രൂപയുടെ വിലയോ ഒരു ചെറുനാരങ്ങക്ക് ,കാര്യം അറിയാം

തമിഴ്നാട്ടിലെ ഈറോഡിൽ രാത്രി നടന്ന പൊതുലേലത്തിൽ ചെറുനാരങ്ങ വിറ്റുപോയത് 13,000 രൂപയ്‌ക്ക് . ക്ഷേത്രത്തിലെ ചടങ്ങിന് ഉപയോ​ഗിച്ച ചെറുനാരങ്ങയായിരുന്നു താരം . നാരങ്ങ സ്വന്തമാക്കാൻ നിരവധി പേരായിരുന്നു കാത്തുനിന്നത്. ഒടുവിൽ 13,000 രൂപയ്‌ക്ക് ലേലമുറപ്പിക്കുകയായിരുന്നു. നാരങ്ങയ്‌ക്കൊപ്പം വെള്ളി നാണയവും വെള്ളി മോതിരവും സമാനമായി വിറ്റുപോയി.

വില്ലാകേതി ​ഗ്രാമത്തിലെ പഴമതിന്നി കറുപ്പ ഈശ്വരൻ ക്ഷേത്രത്തിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച നടന്ന പൂജകൾക്ക് പിന്നാലെയായിരുന്നു ലേലം നടന്നത്. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് ഉപയോ​ഗിച്ച വസ്തുക്കൾ ഇവിടെ നിന്ന് വൻ തുകയ്‌ക്ക് വിറ്റുപോകുന്നത് സാധാരണമാണ്. തങ്കരാജ് എന്നയാളാണ് ചെറുനാരങ്ങ 13,000 രൂപയ്‌ക്ക് സ്വന്തമാക്കിയത്. ചിദംബരം എന്നയാൾ 43,000 രൂപ നൽകി വെള്ളിമോതിരം വാങ്ങി.

കഴിഞ്ഞ വർഷം സമാനമായ ലേലം വില്ലുപുരത്തെ മുരുക ക്ഷേത്രത്തിലും നടന്നിരുന്നു. അവിടെ 9 ചെറുനാരങ്ങകൾ വൻ തുകയ്‌ക്കായിരുന്നു ലേലത്തിൽ വിറ്റഴിഞ്ഞത്. 50,000 രൂപ വരെ ഒരു നാരങ്ങയ്‌ക്ക് ലഭിച്ചു. രണ്ടര ലക്ഷത്തോളം രൂപയാണ് ഈ വകയിൽ ക്ഷേത്രത്തിന് ലഭിച്ചത്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top