തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 9നാണ് ബജറ്റ് അവതരണം ആരംഭിച്ചത്.സ്വപ്ന ബജറ്റ് അല്ല, പ്രായോഗികമായ ബറ്റാകും അവതരിപ്പിക്കുക, പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന ചാരുതാർഥ്യം സർക്കാരിനുണ്ട്. ധനനിലയിൽ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചു’’ – ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.കൂടുതൽ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ രാവിലെ പറഞ്ഞിരുന്നു. വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ബജറ്റാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്.
സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി
അങ്കണവാടി വർക്കർമാരുടെ പ്രതിമാസം വേതനം ആയിരം രൂപ വർധിപ്പിച്ചു
സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി
കേരളത്തിന്റെ കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷം ചീറ്റുന്ന വർഗീയ വിഷങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ബാലഗോപാൽ. ചാപ്പ കുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു മതജാതി വിഭാഗവും അപരരല്ല. എല്ലാവരും കൂടി ചേർന്നതാണ് ഇടതുപക്ഷമെന്നും ബാലഗോപാൽ.
കേരളത്തിലെ എല്ലാ മേഖലകളും ന്യൂ നോർമലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ,. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കി. പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളം. അഭിമാനകരവും അതിശയകരവുമായ പുരോഗതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും ബാലഗോപാൽ.
