ശബരിമല സ്വർണ്ണക്കൊള്ള; സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള; സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് ആവശ്യവുമായി എസ്ഐടി. രണ്ട് അംഗങ്ങളുടെ പാനൽ എസ്ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിള പാളി ദ്വാരപാലക പാളി കേസുകളിൽ പ്രത്യേകം പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.
കൂടാതെ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ ആണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കുണ്ടെന്നുമാണ്‌ പ്രത്യേക അന്വേഷണസംഘം കോടതിയെ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുമുണ്ടെന്നുമണ് എസ്ഐടിയുടെ വാദം.

അതേസമയം തനിക്ക് സ്വർണക്കൊള്ളയിൽ ഒരു പങ്കുമില്ലെന്നും ആചാരങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് തന്ത്രി പറയുന്നത്. പാളികൾ പുറത്തു കൊണ്ടുപോകാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് തന്ത്രിയുടെ കൈയ്യഷരം പരിശോധിക്കനാണ് എസ്ഐടി ശ്രമിക്കുന്നത്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top