Nss വേണ്ട Sndp യും വേണ്ട ഹിന്ദുക്കൾക്ക് ഒരുമിക്കാൻ.. നമുക്കങ്ങട്ട് ഒരുമിച്ചാലോ?,ഹിന്ദു ഐക്യത്തിന് തടസ്സമായ ഒറ്റുക്കാരനെ NSS അണികൾ ഒറ്റപ്പെടുത്തുക…
സോഷ്യൽമീഡിയ നിറയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും വമ്പൻ തെറിയഭിഷേകം .
ഹിന്ദു ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യം എന്നൊക്കെ പറഞ്ഞു സുകുമാരൻ മാമനും നടേശന്മമാനും ഒത്തുകൂടിയതോടെ ,ഈ രണ്ടു തേപ്പ് മാമന്മാരെ വലിച്ചുകീറുകയാണ് ജനങ്ങൾ.
Nss വേണ്ട Sndp യും വേണ്ട ഹിന്ദുക്കൾക്ക് ഒരുമിക്കാൻ എന്ന് സോഷ്യൽ മീഡിയയിൽ ഇസ്ലാം മതമുപേക്ഷിച്ച്, ഹിന്ദുധർമ്മം സ്വീകരിച്ച രാമസിംഹൻ കൂടെ എത്തിയതോടെ ഈ രണ്ടു കാലുവാരി നേതാക്കൾക്കും വമ്പൻ പൊങ്കാലയാണ് നിറയുന്നത്.
രാഷ്ട്രീയത്തിനും ജാതിക്കും അപ്പുറം ആത്മാഭിമാനിയായ ഹൈന്ദവന്റെ ഒരുമ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നമുക്ക് ഒത്തു ചേരണ്ടേ… ഞാൻ തയ്യാറാണ് നിങ്ങൾ കൂടെയുണ്ടാകുമോ…
എന്ന് പറഞ്ഞു കൊണ്ട് രാമസിംഹൻ , ഒരു ഫോൺ നമ്പർ അടക്കം പ്രദർശിപ്പിച്ചു കൊണ്ടാണ് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്…
ഇതിനു താഴെ നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.
ചില സോഷ്യൽ മീഡിയ അഭിപ്രയങ്ങൾ ഇങ്ങനെയാണ് …
NSS ഉം SNDP യും എന്തോ കളിക്കട്ടെ. ഹിന്ദുക്കൾ അവരുടെ ശത്രുക്കൾക്ക് വോട്ട് കൊടുക്കാതിരുന്നാൽ മതി എന്നും ഇവിടുള്ള BJP ക്കാരിൽ 80% കൂടുതലും NSS കാരാണ്.. 😜
ഈ സുകുവോ.. കള്ളാപ്പള്ളിയോ എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല..
😜😂
എൻഎസ്എസും എസ്എൻഡിപിയും തൊഴുത്തുകളാണ്. അതിൽ പോയവർ അതിലെ വളർത്തു മൃഗങ്ങൾ ആവുകയുള്ളൂ. ഹിന്ദുവിന് ഒന്നിക്കാൻ ഇവിടെ അനവധി ഹിന്ദു സംഘടനകൾ ഉണ്ട് . അതിലവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം
ഇത് നല്ലൊരു നിർദ്ദേശമാണ് ഹിന്ദുക്കൾക്ക് എല്ലാവർക്കും കൂടി ഒരുമിക്കാം നമ്പൂരി മുതൽ നായാടി വരെ❤️❤️❤️👍👍👍👍…….. ഹിന്ദുവിനെ വിഭിച്ച് ഭരിക്കുന്നത് ഇവരാണ് അതുകൊണ്ട് നമുക്ക് ഒന്ന് ഒത്തു കൂടാം അവിടെ ആർഎസ്എസിനും ബിജെപി ക്കും കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കും വെവ്വേറെ ഇരിപ്പിടം ഇല്ല നമുക്ക് ഒരുമിച്ചിരിക്കാം ഹിന്ദുവായി എന്തുപറയുന്നു…….. നിങ്ങൾ തയ്യാറാണോ ?
പിന്നല്ല നായരും വേണ്ട ഇഴവനും വേണ്ട നമ്പൂരിയും വേണ്ട പുലയനും വേണ്ട ഹിന്ദു അതു മതി അത് നമ്മൾ ഓരോരുത്തരും ചിന്തിച്ചാൽ മതി തീരുമാനം എടുത്താൽ മതി കണ്ടോ കുംഭമേളയിൽ ഹൈന്ദവ ജനത ഒഴുകിയെത്തിയത് അത് ഏതെങ്കിലും സമുദായ നേതാക്കൾ പറഞ്ഞിട്ടാണോ അതുപോലെ മതി
അല്ലേലും ആ പൊട്ടൻ നായർ പറയുന്ന കേട്ടാണോ ഈ നാട്ടിലെ നായന്മാർ ജീവിക്കുന്നത് 😂 അങ്ങൊരു വിചാരിച്ചാൽ ഒരു വോട്ട് പോലും മറിക്കാൻ പറ്റില്ല, അതങ്ങോർക്കും അറിയാം.. അത് കൊണ്ടാണ് ഈ കൊണാപ്പിലെ സമദൂരം പറഞ്ഞു നടക്കുന്നത്
ഞങ്ങൾക്ക്..ഇവർ ഒന്നിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല..ഹിന്ദുക്കൾ ഒന്നാണ്…രാഷ്ട്രീയവും, കാശും..മതി
ഇവർക്ക്..നാടിനോട് ഒരു സ്നേഹവും
ഇല്ല..ഇവർ എന്തു പറഞ്ഞാലും പുല്ലുവില..എന്നിങ്ങനെ പോകുന്നു കമെന്റുകൾ…
അതേസമയം, ഇപ്പോൾ എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതുകൊണ്ടുതന്നെ ഐക്യവുമായി മുന്നോട്ടു പോകുന്നില്ല. ഐക്യം നടപ്പിലായാല്‍ സമദൂരം പ്രായോഗികമാകുമോയെന്നും സംശയമുണ്ട്. ഐക്യ ചര്‍ച്ചയുടെ അധ്യായം ഇപ്പോള്‍ പൂര്‍ണമായി അടയ്ക്കുകയാണെന്നും ജി സുകുമാരന്‍ നായര്‍, എസ്എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനപ്പെട്ട രണ്ടു ഹിന്ദു സംഘടനകള്‍ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷെ യോജിപ്പിനു പിന്നില്‍ ഉന്നയിച്ച ആളുകള്‍ക്ക് ആലോചനയുടെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നു. ഐക്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍, മകനായാലും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു നേതാവിനെ വിടാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതിനെ പരാമര്‍ശിച്ചായിരുന്നു സുകുമാരന്‍ നായരുടെ പരാമര്‍ശം.
തുഷാറിനെ വിട്ടിരുന്നില്ല. വിടാന്‍ അനുവാദം ചോദിച്ചപ്പോള്‍ പറ്റില്ലായെന്ന് പറഞ്ഞു. ഇക്കാര്യം ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് മുമ്പേ തന്നെ വെള്ളാപ്പള്ളി നടേശനെ നേരിട്ട് അറിയിച്ചിരുന്നതാണ്. അവര്‍ വരുന്നതിനു മുമ്പേ തന്നെ സമുദായത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് തോന്നിയിരുന്നു. ആദ്യം ഉണ്ടായ സംഭവവും, പിന്നീട് മാറിപ്പറയാന്‍ ഇടയാക്കിയ സംഭവവും ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചത് ഞാനാണ്. ഐക്യവുമായി മുന്നോട്ടു പോകേണ്ടെന്ന് യോഗത്തില്‍ നിര്‍ദേശിച്ചതും ഞാനാണ്. ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഈ വിഷയത്തില്‍ ഒരു ഭിന്നാഭിപ്രായവുമില്ല. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ നേതൃത്വം ഉണ്ടോയെന്ന ചോദ്യങ്ങള്‍ക്ക്, അതൊന്നും അറിയില്ല, പക്ഷെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്. വെറുതെ എന്തിനാണ് പൊല്ലാപ്പിന് പോകുന്നത്. ഒറ്റയ്ക്ക് പോകുന്നതിനുള്ള എല്ലാ സാഹചര്യവും എന്‍എസ്എസിനുണ്ട്. ഞാന്‍ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടിയാണ്. അവര്‍ സംസാരിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് അറിഞ്ഞുകൂടാ. കാരണമുണ്ടായിട്ടാണ് ഞാന്‍ പറയുന്നത്. അവരു തന്നെയുണ്ടാക്കിയ കാരണമാണ് ഇത്. സുകുമാരന്‍ നായര്‍ പറഞ്ഞു.
ഒരു ഐക്യ വിഷയം നിഷ്പക്ഷനായി നില്‍ക്കുന്നവരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അച്ഛനാകട്ടെ, മകനാകട്ടെ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാവിനെ സംസാരിക്കാന്‍ വിടുന്നതിന് പിന്നില്‍ എന്താണ് അര്‍ത്ഥം.?. ആര്‍ക്കു വേണ്ടിയാണിത്?. ഞങ്ങള്‍ക്ക് ഒരു അബദ്ധം വരാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികളോടുമുള്ള നിലപാടില്‍ ഒരു മാറ്റവുമില്ല. എല്ലാം സമദൂരത്തില്‍ അടിസ്ഥാനമാണ്. എല്ലാവരോടും സൗഹാര്‍ദ്ദം പുലര്‍ത്തി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നു. വെള്ളാപ്പള്ളി നടേശന് പത്മപുരസ്‌കാരം ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
