ഭാരതം ഇന്ന് 77 മത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ ഇത്തവണ രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ആയിരിക്കും കർത്ത വ്യപഥിൽ നടക്കുക ,നമുക് അറിയാം റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണം എന്നത് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്.രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.കൂടാതെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ചരിത്രപരമായ ഒരു സവിശേഷതയാൽ ശ്രദ്ധേയമാവുകയാണ്. ദേശീയ ഗീതമായ ‘വന്ദേമാതരം’ രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം പ്രമാണിച്ചുള്ള പ്രമേയമാണ് 2026-ലെ പരേഡിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ദേശീയതയുടെയും സ്വയംപര്യാപ്തതയുടെയും പുതിയ ഗാഥകൾ രചിക്കുന്ന ഈ ആഘോഷം കേവലം ഒരു പരേഡ് എന്നതിലുപരി രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും സൈനിക കരുത്തും ഒത്തുചേരുന്ന ഉജ്ജ്വല മുഹൂർത്തമായി മാറും.രാവിലെ 9:30 ഓടെ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുളും . 30 ടാബ്ലോകളും ഉണ്ടാകും.പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും.ബങ്കിം ചന്ദ്ര ചതോപാധ്യായ 1875-ൽ രചിച്ച വന്ദേമാതര ഗാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചാലകശക്തിയായിരുന്നു. വിപ്ലവകാരികൾക്കും സാധാരണക്കാർക്കും ഒരുപോലെ ആവേശം പകർന്ന ഈ ഗാനത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുമ്പോൾ, അത് രാജ്യത്തിന്റെ ഐക്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്മരണ പുതുക്കലാണ്.
പരേഡിന്റെ ഭാഗമായി കർത്തവ്യ പഥിലെ ദൃശ്യഫലകങ്ങളിൽ വന്ദേമാതരത്തിലെ വരികളെ ആസ്പദമാക്കി 1923-ൽ തേജേന്ദ്ര കുമാർ മിത്ര വരച്ച അപൂർവ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കും.പരേഡിൽ അണിനിരക്കുന്ന 30 നിശ്ചലദൃശ്യങ്ങൾ പ്രധാനമായും ‘സ്വാതന്ത്ര്യത്തിന്റെ മന്ത്രം – വന്ദേമാതരം’, ‘സമൃദ്ധിയുടെ മന്ത്രം – ആത്മനിർഭർ ഭാരത്’ എന്നീ രണ്ട് ഉപ-പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയം അവതരിപ്പിക്കുന്ന നിശ്ചലദൃശ്യത്തിൽ വന്ദേമാതരത്തിന്റെ യഥാർത്ഥ കൈയെഴുത്തുപ്രതിയുടെ മാതൃക പ്രദർശിപ്പിക്കും.ഈ വർഷത്തെ സൈനിക പരേഡിലും സവിശേഷമായ പല മാറ്റങ്ങളുമുണ്ട്. ഇന്ത്യയുടെ സൈനിക കരുത്തിന്റെ പ്രദർശനം ‘ബാറ്റിൽ അറേ’ എന്ന പുത്തൻ ശൈലിയിലായിരിക്കും. യുദ്ധക്കളത്തിലെ സജ്ജീകരണങ്ങൾക്ക് സമാനമായ രീതിയിൽ സൈനിക വ്യൂഹങ്ങൾ കർത്തവ്യ പഥിലൂടെ നീങ്ങും. പുതുതായി രൂപീകരിച്ച ‘ഭൈരവ് ലൈറ്റ് കമാൻഡോ ബറ്റാലിയൻ’ ആദ്യമായി പരേഡിൽ പങ്കെടുക്കും.’ഓപ്പറേഷന് സിന്ദൂറി’ല്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ പരേഡില്‍ പ്രദര്‍ശിപ്പിക്കും. കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡില്‍ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളേയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രതയാണ്.കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്.അതേസമയം, നമുക്ക അറിയാം ,1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍
വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സൈനിക പരേഡ് തന്നെയാണ് പ്രധാന റിപ്പബ്ലിക് ദിന പരിപാടി. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പരേഡിൽ ഉള്‍പ്പെടും. ഡൽഹിയെ കൂടാതെ മറ്റു സംസ്ഥാന തലസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടക്കും.
റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി
ഇന്തോനേഷ്യൽ പ്രസിഡന്റ് സുകര്‍ണോ ആയിരുന്നു 1950-ലെ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആയി എത്തിയത്. 2018-ൽ പത്ത് ആസിയാൻ രാജ്യങ്ങളുടെ തലവൻമാരാണ് അതിഥികളായി എത്തിയത്. ഏറ്റവുമധികം അതിഥികള്‍ എത്തിയതും അതേ വര്‍ഷം തന്നെ. ഇത്തവണ ബ്രസീൽ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയാണ് മുഖ്യാതിഥി. ഇത് മൂന്നാം തവണയാണ് ബ്രസീലിൽ നിന്ന് റിപ്പബ്ലിക് ദിനത്തിൽ അതിഥി എത്തുന്നത്. 1996-ലും 2004-ലുമാണ് ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി എത്തിയത്.
