ചെമ്പല്ലിമീനിൽ ഭക്ഷ്യവിഷബാധ;കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ

ചെമ്പല്ലിമീനിൽ ഭക്ഷ്യവിഷബാധ;കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീനിൽ നിന്നും വിഷബാധയേറ്റ് കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ. തിരുവനന്തപുരം, കാരക്കോണം മെഡിക്കൽ കോളേജുകളിലും സമീപത്തെ മറ്റ് ആശുപത്രികളിലും ആണ് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലുള്ളവരിൽ കുട്ടികളുമുണ്ട്.

ചെമ്പല്ലി മീനിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. പുല്ലുവിള, കാഞ്ഞിരംകുളം, പഴയകട, പുത്തൻകട എന്നി ചന്തകളിൽ നിന്നുമാണ് ഇവർ മീൻ വാങ്ങിയത്. പഴകിയ മീനാണോ എന്ന് സംശയമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് വയറുവേദന, വയറിളക്കം, ഛർദി, തലവേദന എന്നി ലക്ഷണങ്ങളോടെ ഇവർ ചികിത്സ തേടിയത്.

മേഖലയിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അടക്കമുള്ള കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരാണ്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top