കണ്ണൂരിൽ തീപിടിത്തത്തിനിടെ മോഷണം,സ്ത്രീ അറസ്റ്റിൽ

കണ്ണൂരിൽ തീപിടിത്തത്തിനിടെ മോഷണം,സ്ത്രീ അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ സ്ത്രീ അറസ്റ്റിൽ.കെ വി കോംപ്ലക്സിൽ തീപിടിത്തം നടക്കുന്നതിനിടെ ആണ് പർദ്ദ ഇട്ട സ്ത്രീ പതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്,
പ്രദേശത്തുണ്ടായിരുന്നവരെല്ലാം തീയണയ്ക്കാനായി പരക്കം പായുന്നതിനിടെയാണ് പർദ്ദ ധരിച്ച സ്ത്രീ നബ്രാസ് സൂപ്പർമാർക്കറ്റിൽ എത്തിയത്.

സൂപ്പർമാർക്കറ്റിൽ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങൾ അടിച്ചുമാറ്റിയ സ്ത്രീ തീയണയ്ക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പോകുകയായിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്ന് യുവതി സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തളിപ്പറമ്പിലെ സമീപ പഞ്ചായത്തിലെ താമസക്കാരിയാണ് യുവതി. കൂടുതൽ നിയമനടപടികളിലേക്കൊന്നും പൊലീസ് കടന്നില്ല. യുവതി മോഷ്ടിച്ച സാധനങ്ങളുടെ വില ഇവരിൽ നിന്ന് ഈടാക്കി വിട്ടയച്ചു.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top