കോവിഡ് 19ന് കാരണം റക്കൂണ്‍ നായ്ക്കൾ,പഠന റിപ്പോർട്ട് പുറത്ത്‌

കോവിഡ് 19ന് കാരണം റക്കൂണ്‍ നായ്ക്കൾ,പഠന റിപ്പോർട്ട് പുറത്ത്‌

ചൈനയിലെ ഹുവാനനൻ ചന്തയിൽ തുകലിനായും മാംസത്തിനായും വിറ്റിരുന്ന റക്കൂണിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ പുറത്ത്‌ .റക്കൂണി ൽ (Nyctereutes procyonoides)നിന്നാണ് കോവിഡ് 19-ന്റെ തുടക്കം എന്ന് ആദ്യംമുതൽ സംശയിച്ചിരുന്നു. വവ്വാലുകളിൽനിന്ന് വൈറസ് ബാധിച്ച റക്കൂണുകൾ രോഗം മനുഷ്യരിലെത്തിച്ചു എന്നാണ് കരുതുന്നത്. കോവിഡ് 19-ന് കാരണമായ വൈറസിന്റെ വിഭാഗത്തിലുള്ള സാർസ് കോവ്-2 വൈറസ് റക്കൂണുകളെ ബാധിക്കും.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും രോഗാണുവിനെ ഇവ മറ്റുജീവികളിലേക്ക്‌ പരത്തും. 2003-ൽ കോവിഡിന്‌ സമാനമായ മറ്റൊരു രോഗം മനുഷ്യരിൽ എത്തിച്ചത് റാക്കൂണുകളാണെന്നും സംശയിക്കുന്നു. 2023-ലെ ഒരു പഠനപ്രകാരം ഹുവാനൻ മാർക്കറ്റിൽനിന്ന് 2020-ൽ ശേഖരിച്ച ഡി.എൻ.എ. സാംപിളുകളിൽ സാർസ് കോവ്-2 ബാധിച്ച റാക്കൂണുകളുടെ ഡി.എൻ.എ. കണ്ടെത്തിയതും ഇവയെ ‘പ്രതിപ്പട്ടിക’യുടെ ഏറ്റവും മുകളിൽ എത്തിച്ചിട്ടുണ്ട്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top