യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ചു തല പൊട്ടിക്കും എന്ന് സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി വീണ്ടും പി.വി അൻവർ .അടിച്ചാൽ തിരിച്ചടിക്കുമെന്ന് ആണ് അൻവർ മുന്നറിയിപ്പ് നൽകുന്നത്.ദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും പി.വി അൻവർ പറഞ്ഞു.മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടെയും എന്റെയും നെഞ്ചത്തേക്ക് വന്നാൽ വീട്ടിൽ കയറി തല അടിച്ച്പൊട്ടിക്കും . നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിട്ടുണ്ട്. ഞങ്ങൾ തലയ്ക്ക് അടിക്കുകയുള്ളൂ .ഇതിനുവേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകൾ ഉണ്ടല്ലോ . ബാക്കി ഞാൻ പറയുനില്ല.അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനുള്ളു. ഒളിച്ചു നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത് .മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത് എന്ന് പ്രസംഗത്തിൽ പറഞ്ഞു .
അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളായിരുന്നു കഴിഞ്ഞദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത് .നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് പിടിച്ചു വാങ്ങി കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫിന്റെ ഭരണം പിടിച്ച് വാങ്ങി കൊടുത്തിരിക്കുകയാണ് പി.വി അവർ . ഇതിന് പിന്നാലെ സിപിഎമ്മിന് നേരെ ഭീഷണി സന്ദേശവുമായി പി വി അൻവർ രംഗത്തെത്തുകയായിരുന്നു.