2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും

2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും

2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകും എന്ന് സംസ്ഥാന ധനമന്ത്രി.കെ.എന്‍ ബാലഗോപാല്‍.അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോൾ കേരളം മുന്നോട്ട് കുതിപ്പ് നടത്തുകയാണ് .വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിര്‍മാണത്തില്‍ മികച്ച പുരോഗതിയാണ് കേളത്തില്‍. തുറമുഖ വികസനത്തിലും കേരളത്തില്‍ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തിലാണെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ മാധ്യമമേഖലയയും മാധ്യമ പ്രവർത്തകരേയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ പോസിറ്റീവായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ ഡയറി, കലണ്ടർ എന്നിവ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ നിലനിൽക്കണമെന്ന നിലപാടാണുള്ളത്. വ്യവസായം എന്ന നിലയിലും ഈ മേഖലയിലെ സ്ഥാപനങ്ങൾ നിലനിൽക്കണം. മാധ്യമസ്ഥാപനങ്ങൾക്കുള്ള പരസ്യ ഇനത്തിലെ കുടിശ്ശിക നൽകാൻ ശ്രമിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. പെൻഷൻ വിഷയത്തിലടക്കം നിലനിന്ന അവ്യക്തകൾ പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.ആർ.ഡി ഡയറക്ടർ ടി.വി സുഭാഷിന് കൈമാറി ഡയറിയുടേയും മിതിർന്ന മാധ്യമപ്രവർത്തകൻ കെ. പ്രഭാകരന് നൽകി കലണ്ടറിന്‍റേയും വിതണോദ്ഘാടനം മന്ത്രി നിർവഹിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ട്രഷറർ കെ.മധുസൂദനൻ കർത്ത എന്നിവർ സംബന്ധിച്ചു.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top