സ്വർണ്ണം കവർന്നു, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെകൂട്ടബലാൽസംഗത്തിന് ഇരയാക്കി

സ്വർണ്ണം കവർന്നു, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെകൂട്ടബലാൽസംഗത്തിന് ഇരയാക്കി

മലപ്പുറത്ത്‌ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചു. മറ്റുള്ളവർക്ക് കാഴ്ചവച്ചു,അരീക്കോട് ആണ് സംഭവം. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു36 കാരിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാകുക ആയിരുന്നു .നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേർക്കെതിരെയാണ് പരാതി. മുഖ്യപ്രതി 36 കാരിയെ പലർക്കായി കാഴ്ച്ചവെച്ചുവെന്നും പ്രതികൾ പലതവണ കൂട്ട ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കുകയും യുവതിയുടെ 15 പവൻ സ്വർണം കവരുകയും ചെയ്തു.അയൽവാസിയായ യുവാവ് ആണ് ആദ്യം യുവതിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് ഇയാൾ മറ്റുള്ളവർക്ക് യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. അടുത്തിടെ ഇക്കാര്യം ഇയാൾ തന്നെ മറ്റൊരു അയൽക്കാരനോട് അബദ്ധത്തിൽ പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. അകന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന് പുറമേ യുവതിയുടെ 15 പവൻ സ്വർണവും കവർന്നു.

യുവതി അയൽവാസിയിൽ നിന്നും 500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നതോടെ പലയിടങ്ങളിലേക്ക് യുവതിയെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുടെ അവസ്ഥ മുതലെടുത്തുകൊണ്ടായിരുന്നു നാളിതുവരെയുള്ള പീഡനം. ലൈംഗികാതിക്രമത്തിന് ഇരയാകുകയാണെന്ന് മനസിലാക്കാൻ പോലും പാകത്തിലല്ല യുവതിയുടെ മാനസിക നില എന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവം അറിഞ്ഞതിന് പിന്നാലെ പലതവണകളായി യുവതിയിൽ നിന്നും ബന്ധുക്കൾ ഇതേക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ കവർച്ച, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ.സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡനം നടന്നത് രണ്ട് വർഷം മുമ്പാണെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടർച്ചയായി യുവതിയെ പലർക്കും കാഴ്ചവെച്ചു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികൾ ചൂഷണം ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനോദയാത്രക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയോട് മഞ്ചേരിയിൽ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. കേസ് പിൻവലിക്കാൻ പ്രതികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതായി യുവതിയുടെ കുടുംബം പറഞ്ഞു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top