പ്രതിരോധ സേനയിൽ മാറ്റുരച്ച്‌ നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു

പ്രതിരോധ സേനയിൽ മാറ്റുരച്ച്‌ നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു

ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായി നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരം ,ഇതോടെ പ്രതിരോധ രംഗത്ത്‌ വീണ്ടും ഭാരതം കുതിക്കുന്നു ,ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക് 2 ന്റെ പരീക്ഷണം നടന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈൽ ഇനി ഉടൻ തന്നെ സൈന്യത്തിന്റെ ഭാഗമായിത്തീരും.അവസാന പരീക്ഷണത്തിൽ നാഗ് മാർക്ക് 2 എല്ലാ നിയുക്ത ലക്ഷ്യങ്ങളെയും തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒയെ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിആർഡിഒ, സൈന്യം, വ്യവസായ പങ്കാളികൾ എന്നിവരിലൂടെ സൈന്യത്തിന്റെ പുതിയൊരു നാഴികക്കല്ല് സ്ഥാപിക്കാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ നേരുന്നതായാണ് രാജനാഥ് സിംഗ് അറിയിച്ചത്.

ആധുനിക കവചിത ഭീഷണികളെ നിർവീര്യമാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ അഭിമാനമായ നാഗ് മാർക്ക് 2. വിക്ഷേപണത്തിന് മുമ്പ് ടാർഗെറ്റുകളിലേക്ക് ലോക്ക് ചെയ്യാൻ ഫയർ ആൻഡ് ഫോർഗെറ്റ് സാങ്കേതികവിദ്യ ഓപ്പറേറ്റർമാരെ പ്രാപ്‌തമാക്കുന്ന ആന്റി ടാങ്ക് മിസൈൽ ആണിത്. സങ്കീർണ്ണമായ യുദ്ധഭൂമിയിൽ പോലും കൃത്യമായ സ്‌ട്രൈക്കുകൾ ഉറപ്പാക്കാൻ ഇതുവഴി സാധിക്കുന്നു. മിസൈൽ പരീക്ഷണങ്ങൾക്ക് പുറമേ, നാഗ് മിസൈൽ കാരിയർ (NAMICA) രണ്ടാം പതിപ്പിന്റെ ഫീൽഡ് മൂല്യനിർണ്ണയവും വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അറിയിച്ചു.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top