പത്തനംതിട്ടയിൽ കായികതാരമായ ദളിത്‌പെണ്‍കുട്ടിയെ 62 പേർ ഇരയാക്കിയ സംഭവം കൂട്ടബലാത്സംഗം . 13 വയസു മുതൽക്ക് നേരിട്ട പീഢനം എന്നും ഇപ്പോള്‍ വിദ്യാര്‍ഥിനിക്ക് 18 വയസ്സ് ആണ് പ്രായം എന്നും വിവരങ്ങൾ പുറത്തു വരുന്നു ണ്.പെൺകുട്ടിയുടെ വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത് കേസിൽ 15 യുവാക്കൾ പിടിയിലായി . ഇന്നലെ അഞ്ചുപേരും ഇന്ന് പത്തുപേര്‍ ഇന്നുമാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അഞ്ചുപേര്‍ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു എന്നാണ് റിപോർട്ടുകൾ..തില്‍ ഒരു കേസ് കൂട്ടബലാസ്തംഗത്തിനും രണ്ടാമത്തെ കേസ് വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതിനുമാണ്. ഇന്നലെ അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാള്‍ക്കെതിരെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് നയിച്ചത്.
ഗ്രാമീണ മേഖലകളിൽ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമിതിയിലുള്ളവരോടാണ് പെൺകുട്ടി ആദ്യം തുറന്നുപറച്ചിൽ നടത്തിയത്. അതിക്രമത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരായ പെൺകുട്ടിയും അമ്മയും നടുക്കുന്ന ക്രൂരതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി.
പ്രായപൂർത്തിയാകുന്നതിന് മുൻപാണ് അതിക്രമം സംഭവിച്ചത് എന്നുള്ളതിനാൽ പോക്സോ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 40 പേർക്കെതിരെ പൊലീസ് കേസെടുത്തു. 13 വയസുള്ളപ്പോൾ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തിയതിനാൽ ഭീഷണിപ്പെടുത്തിയും പീഡനം നടന്നു. വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കൾ, സഹപാഠികൾ, അദ്ധ്യാപകർ, പരിശീലകർ, അയൽക്കാർ തുടങ്ങി അനവധി പേർ പീഡിപ്പിച്ചെന്നാണ് വിവരം. ഒരു ഇരയെ ഇത്രയേറെ പേർ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം അപൂർവമാണ്.പെണ്‍കുട്ടി നിലവില്‍ പത്തനംതിട്ട വനിതാ സ്റ്റേഷനിലാണ് ഉള്ളത്. കൂടുതല്‍ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
പെണ്‍കുട്ടിയില്‍ നിന്നും ലഭ്യമായ മൊഴിയും യുവാക്കളുടെ പ്രതികരണവും തമ്മില്‍ യോജിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കും. അതിനുശേഷം മാത്രമേ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. അതല്ല, പെണ്‍കുട്ടിയുടേത് ആക്ഷേപം മാത്രമാണ് എന്ന് തെളിഞ്ഞാല്‍ യുവാക്കളെ വിട്ടയയ്ക്കുകയും ചെയ്യും എന്നാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധത്തിനുള്ള സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചേക്കും.
പത്തനംതിട്ട നഗരം കേന്ദ്രീകരിച്ചും പ്രതികളെ ചോദ്യംചെയ്യുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ സി.ഡബ്ല്യു.സി.യുടെ പ്രതികരണം മാത്രമാണ് ഔദ്യോഗികമായി ലഭിച്ചിട്ടുള്ളത്. ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യു.സി.യിലേക്ക് എത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 13 വയസ് മുതൽ സ്കൂള്‍ കാലഘട്ടം മുതൽ പീഡനത്തിന് ഇരയായെന്നും പെണ്‍കുട്ടി കൗണ്‍സിലിങിനിടെ പറഞ്ഞിരുന്നു.പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.