പത്തനംതിട്ടയിലെ കൂട്ടപീഡനംഅച്ഛന്റെ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു

പത്തനംതിട്ടയിലെ കൂട്ടപീഡനംഅച്ഛന്റെ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു

പത്തനംതിട്ടയിലെ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു . ദലിത് പെൺകുട്ടിയായ കായികതാരത്തെ പീഡിപ്പിച്ചവരിൽ മൂന്ന് പേര് പ്ലസ്ടു വിദ്യാർത്ഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ പോലീസ് പുറത്തു വിട്ടു.പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാകുന്നു .64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ പ്രതിയാണ്. മറ്റൊരാളുടെ ആഷിഖ് വധശ്രമക്കേസിൽ. കൂട്ടുപ്രതിയാണ്. മറ്റൊരു പ്രതിയായ അപ്പു മോഷണക്കേസിൽ ഉൾപ്പെട്ടിരുന്നു. പീഡനക്കേസിൽ പിടിയിലായവരിൽ സഹോദരങ്ങളും നവവരനും ഉൾപ്പെട്ടിട്ടുണ്ട്.

2019 ൽ പെൺകുട്ടിയുടെ കാമുകനായ സുബിനാണ് ആദ്യം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലും റോഡരികിലെ ഒരു ഷെഡിൽ വെച്ചും സുബിൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ പെൺകുട്ടിയുടെ ഫോൺ സുഹൃത്തുക്കൾക്ക് കൈമാറുകയും ഇവർ പെൺകുട്ടിയെ വിളിക്കുകയും ചെയ്തു.തുടർന്ന് സുബിൻ്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ എത്തിച്ച സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ പിടികൂടി മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

എല്ലാ പ്രതികൾക്കും എതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡന നിരോധന വകുപ്പും ചുമത്തും. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി കായികതാരമായ പെൺകുട്ടി ക്ലാസിൽ നൽകിയിരുന്ന കുട്ടിയുടെ സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.കാമുകനും സുഹൃത്തുകളുമുൾപ്പെട്ട വലിയൊരു ശൃംഖലയിലാണ് പെൺകുട്ടി അകപ്പെട്ടത്. പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വ​ച്ച് ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ലേ​റെ​പ്പേ​ർ​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വ​രം ലഭിച്ചിട്ടുണ്ട്. 13​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​ഒ​ന്നാം​പ്ര​തി​യും കാമുകനുമായ ​സു​ബി​ൻ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​അ​ശ്ലീ​ല​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളും​ ​അ​യ​ച്ചു​കൊ​ടു​ത്ത് വശത്താക്കി ​കു​ട്ടി​യു​ടെ​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ളും​ ​ദൃ​ശ്യ​ങ്ങ​ളും​ ​കൈ​ക്ക​ലാ​ക്കി.​ ​തുടർന്ന് ബൈ​ക്കി​ൽ​ ​ക​യ​റ്റി​ ​റ​ബ​ർ​ ​തോ​ട്ട​ത്തി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചു.​ ​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി.​മ​റ്റൊ​രു​ ​ദി​വ​സം​ ​പു​ല​ർ​ച്ചെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വി​ളി​ച്ചു​കൊ​ണ്ടു​പോ​യി​ ​ഷെ​ഡി​ൽ​ ​വ​ച്ചും ​പീ​ഡി​പ്പി​ച്ചു.​

ഇക്കാലത്ത് പെൺകുട്ടി ഉപയോഗിച്ചിരുന്നത് സ്വന്തം അച്ഛന്റെ ഫോണായിരുന്നു. അതിലേക്കാണ് പെൺകുട്ടിയുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ മൊ​ബൈ​ൽ​ ​ഫോ​ണി​ലാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ചാ​റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​എന്നാൽ ഇക്കാര്യമൊന്നും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.

തന്റെ ആവശ്യം കഴിഞ്ഞശേഷം സു​ബി​ൻ​ കൂട്ടുകാർക്ക് കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി അവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ഉപയോഗിച്ചു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും. സ്വകാര്യ ബസുകളിൽ വച്ചുപോലും പെൺകുട്ടി ഉപദ്രവത്തിനിരയായി. അഞ്ചുവർഷമാണ് ഇത്തരത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പ​ഠി​ക്കു​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​കൗ​ൺ​സിലിം​ഗി​ലാ​ണ് ​പീ​ഡ​ന​വി​വ​രം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​

നിലവിൽ പത്തനംതിട്ട, ഇലവും തിട്ട സ്റ്റേഷനുകളിലായി എട്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് നൽകുന്ന സൂചന. ഫോ​ണി​ൽ​ ​നി​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​വരെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​അ​ന്വേ​ഷ​ണം

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top