ഛത്തീസ്ഗഢില്‍ നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ വൻ ഏറ്റുമുട്ടൽ ,ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്.ഞായറാഴ്ച രാവിലെയാണ് സംഭവം.നക്‌സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംയുക്ത സംഘം ആണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്.ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണ് സുരക്ഷാസേനാസംഘത്തിലുള്ളത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ഛത്തീസ്ഗഢില്‍ സുരക്ഷാസേന നക്‌സല്‍ വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. ബസ്തര്‍ ജില്ലയില്‍ ജനുവരി നാലാം തീയതി സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് അഞ്ച് നക്‌സലുകളാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് ജനുവരി ആറാം തീയതി നക്‌സലുകള്‍ ഡി.ആര്‍.ജി. സംഘത്തിന്റെ വാഹനം ഐ.ഇ.ഡി.വെച്ച് തകര്‍ത്തിരുന്നു. അന്ന് എട്ട് ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡുകൾക്കും ഒരു ഡ്രൈവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ബീജാപുര്‍ ജില്ലയിലെ കുട്‌റു-ബേദ്‌രെ റോഡിലായിരുന്നു സ്‌ഫോടനം നടന്നത്. നക്‌സല്‍ വിരുദ്ധ നടപടിക്കുശേഷം മടങ്ങിയ സംഘമാണ് ആക്രമണത്തിന് ഇരയായത്.
ഈ കഴിഞ്ഞ ആറാം തിയതിയാണ് , ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 8 ജവാൻമാരും ഡ്രൈവറും കൊല്ലപ്പെട്ടതു.ബസ്തർ മേഖലയിലെ കുത്രുവിലേക്ക് പോവുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് ആക്രമണമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
കുത്രു ബെദ്രെ റോഡിൽ സ്ഫോടക വസ്തു സ്ഥാപിച്ച് വാഹനം കടന്നുപോകുമ്പോൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 5 മാവോവാദികളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണമുണ്ടായത്.