കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രിസ്ഥാന ചർച്ച പൊടി പൊടിക്കുകയാണ്.ഇതിനിടെ ഈ ചർച്ചകൾ തീർത്തും അനാവശ്യമെന്ന് പറയുകയാണ് ശശി തരൂർ എംപി. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാമെന്ന് ആണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് .തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.’മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തൻ്റെ ഭാഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നുള്ളതാണ് പ്രധാനം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ല. അവരെ കാണുന്നത് പൊതുപ്രവർത്തകന്റെ ചുമതലയാണ്’, തരൂർ പറഞ്ഞു.