ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിനോട് അനുബന്ധിച്ചു സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ജനുവരി 25ന് ഇന്ത്യയിലേക്ക് എത്തുന്നു .പിന്നാലെ ഇന്ത്യയും സിംഗപ്പൂരും രണ്ട് നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും എന്നാണ് റിപോർട്ടുകൾ .അതേസമയം, സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 10 വർഷത്തിനിടെ സിംഗപ്പൂർ പ്രസിഡന്റിന്റെ ഇന്ത്യയിലെ ആദ്യ സന്ദർശനമാണിത്. 2015 ഫെബ്രുവരിയിൽ മുൻ പ്രസിഡന്റ് ടോണി ടാൻ കിംഗ് യാം ആയിരുന്നു അവസാന സന്ദർശനം നടത്തിയത്.
ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു , പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുറമെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ , റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി , ആരോഗ്യമന്ത്രി ജെ പി നദ്ദ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ , വാർത്താവിതരണ പ്രക്ഷേപണം എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. ശേഷം ഭുവനേശ്വറിലേക്ക് പോകുകയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെ കാണുകയും കൊണാർക്ക് ക്ഷേത്രം സന്ദർശിക്കുകയും ചെയ്യും.
ഊർജം , വ്യവസായിക പാർക്കുകൾ , നൈപുണ്യങ്ങൾ തുടങ്ങിയ പാരമ്പര്യേതര സഹകരണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സന്ദർശനം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു .